Poco M2 pro !
ഗെയിമിംഗ് ഫോണുകളിൽ വളരെ അധികം പേരുകേട്ട ഒരു സ്മാർട്ട് ഫോൺ ആണ് പൊക്കോ ! 17999 രൂപ വിലവരുന്ന ഈ സ്മാർട്ഫോണിന് നിലവിലെ വില 14000 രൂപ ആണ് എന്നാൽ ഫ്ലിപ്കാർട് ബില്യൺ ഡേയ്‌സ്ഇല് അത് 13000 രൂപ ആയിരിക്കും വില എന്നും ഫ്ലിപ്കാർട് പ്രഖ്യാപിച്ചു, ! 4GB റാമും 64 GB റോമും ആണ് ഈ മൊബൈലിനുള്ളത് എന്നാൽ ഇത് നമുക്ക് 512GB വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും !
6.67ഇഞ്ച് അഥവാ 16.94cm HD ഡിസ്പ്ലേ ആണ് ഈ മൊബൈലിന് വരുന്നത്. വളരെ നല്ല ഒരു ക്യാമറ കോൺഫിഗുറേഷൻ തന്നെ ആണ് ഈ മൊബൈലിന്റേത് ! 48MP + 8MP +5MP+2MP ആണ് ഇതിന്റെ ക്യാമറ കോൺഫിഗുറേഷൻ ! കൂടാതെ 16MP ഫ്രണ്ട് ക്യാമറയും ഈ ഒരു മൊബൈലിന് വരുന്നുണ്ട് !
ക്വാൽസ്‌കോം സ്നാപ്ഡ്രാഗണ് 720G പ്രോസസ്സർ ആണ് ഈ മൊബൈലിന്റേത് ! ബാറ്ററിയെ പറ്റി പറയുകയാണെങ്കിൽ 5000mAh ലിഥിയം അയോൺ പോളിമേർ ബാറ്ററി ആണ് ഈ മൊബൈലിന് വരുന്നത് !കൂടാതെ 33W ഫാസ്റ്റ് ചാർജിങ്ഉം ഈ ഒരു മൊബൈലിന്റെ സവിശേഷത ആണ്,30 മിനുട്ടിനുള്ളിൽ 0-50% വരെ ചാർജ് കേറും എന്നാണ് കമ്പനിയുടെ വാഗ്ദാനം !