എങ്ങനെ ഓൺലൈൻ ഡാറ്റാ എൻട്രയിലുടെ പണം സമ്പാദിക്കാം !
ഈ കാലത്ത് ഓൺലൈനിൽ ഏറ്റവും അധികം എല്ലാരും അന്വേഷിക്കുന്നതും ഈ ഡാറ്റാ എൻട്രി ജോബുകളാണ് ! അതിലുടെ എങ്ങനെ പണം ഉണ്ടാക്കാം? ഡാറ്റാ എൻട്രയിലുടെ പണം സംബാധിക്കാൻ സാധിക്കും അതിന് വഴികളുമുണ്ട്. വിശ്വസ്തമായ ഓൺലൈൻ ഫ്രീലാൻസിങ് സൈറ്റ് ഇതിന് ലഭ്യമാണ്.. ഇതിലൂടെ രജിസ്റ്റർ ചെയ്തതിനു ശേഷം നമുക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻസ് ലഭിക്കുന്നു.. നമ്മൾ അതിൽ നിന്നും നമ്മളെ ജോലി ഏല്പിച്ച ക്ലൈറ്ന്റുമായി ഒരു ബിഡ് ഇന് അപ്ലൈ ചെയ്യേണ്ടതുണ്ട് അതിനു ശേഷം നമ്മളെ അവർ തിരഞ്ഞെടുത്താൽ നമുക്ക് ആ വർക്ക് നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കണം ! കൂടുതലായും അവർ തരുന്ന ഡാറ്റാ മറ്റൊരു ഇടത്തേക്ക് ടൈപ്പ് ചെയ്യുക അല്ലെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യുക എന്നതായിരിക്കും നമ്മളുടെ ജോലി ! ഇതിൽ ചേരുമ്പോൾ ഇതിന് ഏറ്റവും ആവിശ്യം നല്ല പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ്.. നല്ല പ്രൊഫൈൽ ഉണ്ടാക്കുകയും കിട്ടുന്ന ജോലി വളരെ വൃത്തിയോടെ കിട്ടുന്ന ജോലി പൂർത്തിയാക്കുകയും ചെയ്താൽ നമ്മൾ അടുത്ത ഘട്ടത്തിലേക്ക് മാറുകയും നമുക്ക് കൂടുതൽ സമ്പാദിക്കാനും സാധിക്കും ! ഇതിന് ഏറ്റവും ആവിശ്യം നല്ല പ്രൊഫൈൽ ആണ്.. ചെയ്യുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കംപ്ലീറ്റ് ചെയ്താൽ നമ്മൾ പൈസ കൈപറ്റുന്നതിനൊപ്പം നമുക്ക് ക്ലിഎന്റിനോട് നമുക്ക് റിവ്യൂ ഇടാൻ പറയാൻ സാധിക്കും..
നല്ല റേറ്റിംഗ് ലഭിക്കുന്ന എല്ലാവർക്കും പിന്നീട് ഇത് അനുസരിച്ചു ആയിരിക്കും ജോലികൾ ഏല്പിക്കപെടുന്നത്.. ഇക്കാലത്തെ ഏറ്റവും വലിയ ഓൺലൈൻ ജോലികളിൽ ഒന്നാണ് ഡാറ്റാ എൻട്രി ജോബുകൾ !
Tags:
onlinedataentry