ഇന്ന് സൺറൈസേഴ്‌സ് പഞ്ചാബ് പോരാട്ടം 🔥🔥🔥
ഐപിഎല്ലിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം .പോരാട്ട വീര്യം കൊണ്ടും ശക്തമായ കളിക്കാരുടെ സ്വാധീനം കൊണ്ടും ഇൗ സീസണിൽ ഒന്നിനൊന്ന് മികച്ചത് എന്ന് പറയാവുന്ന 2 ടീമുകൾ ആയ സൺ റൈസേഴ്സ് ഹൈദ്രബാധും കിംഗ്സ് ഇലവൻ പഞ്ചാബും ഇന്ന്
നേർക്കുനേർ ഏറ്റുമുട്ടുന്നു
സ്ഥിരത ആർന്ന ബാറ്റിംഗ് പ്രകടനം ആണ് രണ്ടു ടീമിന്റെയും എടുത്ത് പറയേണ്ട പ്രത്യേകത.
ബാറ്റിങ്ങിൽ ഓറഞ്ച് ക്യാപ് നേടി നിക്കുന്ന കെ എൽ .രാഹുൽ എന്ന ഇന്ത്യൻ താരത്തിന്റെ ക്യാപ്റ്റൻസിൽ ഇറങ്ങുന്ന പഞ്ചാബ് നേരിടേണ്ടി വരുന്നത് ഓസ്ട്രേലിയൻ താരം വാർണറുടെ കരുത്തില് ഉള്ള ഹൈദരാബാദിന ആകുമ്പോൾ തീർത്തും ഇന്നത്ത മത്സരം ഒരു ആവേശകരമായ ആദ്യവസനം പ്രതീക്ഷിക്കുകയാണ് ഇരു ടീമിന്റെയും ആരാധകർ ഐപിഎല്‍ ചരിത്രത്തിൽ ഇത് വരെ 2 ടീമും 14 തവണ ഏറ്റു മുട്ടിയപ്പോൾ 10 തവണയും വിജയം ഹൈദരാബാദിന് ഒപ്പം നാല് തവണ മാത്രം ആണ് പഞ്ചാബിന് ജയിക്കാൻ ആയത് .
പഴയ കണക്കുകളിൽ കാര്യം ഇല്ല എന്ന് തെളിയിക്കാൻ പഞ്ചാബും ഒരു വിജയം കൂടി ഉറപ്പിക്കാൻ ഹൈദരബാദും ഇന്നു ഇന്ത്യൻ സമയം 7.30ക്ക് ദുബായ് സ്റ്റേഡിയത്തിൽ ഏറ്റു മുട്ടും