എന്താണ് ഈ ബ്ലോഗ് ചർച്ചയാക്കുന്നത്? കാര്യം എന്താണ്? എപ്പോളും ഉണ്ടാകുമോ?? എന്നുള്ള ചോദ്യങ്ങൾക്ക് ഒരു മറുപടിയാണ് ഈ കുഞ്ഞു ബ്ലോഗ്.. കാര്യം ഒണ്ട് ! പറയാം.. ഒത്തിരി താമസിപ്പിക്കുന്നില്ല ഈ ബ്ലോഗിലൂടെ ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒത്തിരി കഥ പറയാനുണ്ട് ഞങ്ങൾക്ക്. നാടകത്തിനു പോകുമ്പോളും, നാട്ടുമ്പുറത്തെ സംസാരങ്ങളും, കലാകാരന്മാരുടെ കലകളും എല്ലാം വെളിപ്പെടുത്തലുമായി ഒരു ബ്ലോഗ്.. പറയാനാണേൽ ഒത്തിരി ഒണ്ട്..
ഒരു 2 തലമുറയുടെ കഥ ഉണ്ടെന്ന് തന്നെ വെച്ചോ... അതിൽ ചിരിക്കാനും, ചിന്തിക്കാനും, ഓർക്കാനും എല്ലാം കാണും..മടുപ്പ് ഉണ്ടാകില്ല എന്നാണ് എന്റെ ഒരു ഇത് ! അതിൽ ഞാൻ ഉണ്ടാകാം, നാട്ടിലെ വലിയ ആളുകളുണ്ടാകാം അങ്ങനെ അങ്ങനെ പലരും.. എന്താണേലും നാളെ മുതൽ ഇറങ്ങാൻ ഒരു പ്ലാൻ ഒണ്ട്.. എല്ലാദിവസവും കൊറച്ചു കഥകളും കാര്യങ്ങളുമായി ഈ ബ്ലോഗ് കാണും..അപ്പൊ കാര്യം പറഞ്ഞത് മറക്കണ്ട.. ഇനി പോസ്റ്റുകൾ വരുമ്പോൾ എല്ലാം മനസ്സിലാകും ! അതുവരെ തൽക്കാലത്തേക്ക് വിട ❣️